കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ ചേന്നര തലാപ്പില്‍ മുജീബ്റഹ്മാന്‍ (43) ആണ് മരിച്ചത്. കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുജീബ്റഹ്മാന്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം കൊറോണ പ്രോട്ടോകോള്‍ അനുസരിച്ച് കുവൈറ്റില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുവൈറ്റില്‍ ധനമന്ത്രാലയത്തില്‍ കരാര്‍ ജീവനക്കാരനായിരുന്നു മുജീബ്റഹ്മാന്‍. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.
നിയന്ത്രണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. നിരവധി പ്രവാസി മലയാളികള്‍ക്കാണ് ഇതിനോടകം കൊറോണ ബാധിച്ച് ജീവന് നഷ്ടമായത്.
Discussion about this post