ദുബായ്: കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് എടുക്കുന്ന മലയാളി ജീവനുകളുടെ എണ്ണം 61 ആയി ഉയര്‍ന്നു. നിലമ്പൂര്‍ സ്വദേശി സുദേവന് ദാമോദരനും, എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പന് ബെന്നിയും ദമാമിലും കിളിമാനൂര്‍ പാപ്പാല സ്വദേശി ഹസ്സന് അബ്ദുള്‍ റഷീദ് ഷാര്‍ജയിലുമാണ് മരണപ്പെട്ടത്.
കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് സുദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. ദമ്മാമിലെ ഒരു പ്രമുഖ മാന്‍പവര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ 12 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയാണ് അദ്ദേഹം. അച്ഛന്: ദാമോദരന്‍, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ. ആര്യ ഏക മകളാണ്
ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞപ്പന് ബെന്നി മരണത്തിന് കീഴടങ്ങിയത്. മറ്റ് നിരവധി രോഗങ്ങള്‍ അലട്ടിയിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയില്‍ തന്നെ നില ഗുരുതരമാണന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. വെന്റിലേറ്ററില്‍ ഒരാഴ്ചയിലധികം കിടന്നതിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബെന്നി മരിച്ചത്. അദ്ദേഹം ദമ്മാമിലെ പ്രമുഖ പൈപ്പ് നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. 27 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: ടെസി. മകള്‍ മേബില്‍.
Discussion about this post