റിയാദ്: റിയാദില്‍ സാമൂഹിക പ്രവര്ത്തകന് അന്തരിച്ചു. റിയാദ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉദുമ മാങ്ങാട് സ്വദേശി സി എ മൊയ്തീന്‍കുഞ്ഞി (57) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
നോമ്പ് തുറന്ന ശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ 28 വര്‍ഷമായി റിയാദിലുള്ള ഇദ്ദേഹം അറേബ്യന്‍ ഫുഡ് സപ്ലൈസ് കമ്പനിയില്‍ അക്കൗണ്ടന്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: തസ്നീം, തഫ്ഹീമ, തന്‍സീല, തഹ്മീല. മരുമക്കള്‍: ബാസിത്, റഷാദ്. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കും.
Discussion about this post