കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ചു മലയാളി മരിച്ചു. കോഴിക്കോട് പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി നുഹൈമാന്‍ കാരാട്ട് മൊയ്തീന് (43) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ജാബിര്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൊവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ പതിനെട്ടിനാണ് ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ നിന്നും ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സിറ്റി സെന്റര്‍ ജീവനക്കാരനായിരുന്നു.
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 65 പേരാണ് മരിച്ചത്. ഇന്ന് മാത്രം ഏഴ് പേര് മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 9286 ആയി. കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3376 ആയി.
Discussion about this post