ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി മലയാളി പ്രവാസികൾക്ക് വന്ദേ ഭാരത് മിഷനിലൂടെ പ്രത്യേക പരിഗണന നൽകുന്നെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വന്ദേഭാരത് മിഷന്റെ ആദ്യദിനം കേരളത്തിലേക്ക് മാത്രമാണ് വിമാന സർവീസുകൾ നടത്തിയത്. ഗൾഫ് മേഖലയിലുള്ള പതിനായിരക്കണക്കിന് മലയാളികൾക്ക് മോഡി സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ സൂചനയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗൾഫിലെ എല്ലാ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് തുടർച്ചയായ സർവീസുകൾ നടത്തുമെന്നും മുരളീധരൻ അറിയിച്ചു.
കുവൈറ്റിൽ പൊതുമാപ്പ് കിട്ടിയവരെ മുഴുവൻ മടക്കിക്കൊണ്ടുവന്നാൽ മാത്രമേ ബാക്കി ഇന്ത്യക്കാരെ കൊണ്ടുവരാൻ കുവൈറ്റ് സർക്കാർ അനുവദിക്കൂ എന്ന വ്യാജ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു പ്രശ്നങ്ങളും കുവൈറ്റുമായി ഇന്ത്യക്കില്ല. അനാവശ്യമായ പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post