റിയാദ്: പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 95000 കടന്നു. മരണസംഖ്യ 511 ആയി. 25 പേരാണ് ഇന്നലെ കൊറോണ ബാധിച്ച് മരിച്ചത്.
നാലായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 11 പേരാണ് യുഎഇയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ മരണ സംഖ്യ 185 ആയി. സൗദിയില്‍ മരണ സംഖ്യക്ക് പുറമെ രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്.
സൗദിയില്‍ 10 മരണം കൂടിയായതോടെ രാജ്യത്തെ കൊറോണ മരണ സംഖ്യ 239ല്‍ എത്തി. ഇന്നലെ മാത്രം 1704 പേര്‍ക്കാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്. കുവൈറ്റില്‍ രണ്ടും ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഓരോ രോഗികള്‍ വീതവും മരിച്ചു.
ഖത്തര്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയാണുള്ളത്. ഖത്തറില്‍ 1130 പേര്‍ക്ക് കൂടി രോഗം ഉറപ്പിച്ചതോടെ എണ്ണം 21000 കവിഞ്ഞു. കുവൈറ്റില്‍ 415ഉം ബഹ്‌റൈനില്‍ 151ഉം ഒമാനില്‍ 112ഉം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ദുബായിയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ച് മരിച്ചതോടെ ഗള്‍ഫില്‍ കൊറോണ മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം 59 ആയി. മതിലകം പുതിയകാവ് പഴുന്തറ തേപറമ്പില്‍ ഷുക്കൂര്‍ എന്ന അബ്ദുല്‍ റസാഖ് ആണ് ദുബായി അല്‍ ബറാഹ ആശുപത്രിയില്‍ ഇന്നലെ മരിച്ചത്.