ഷാര്‍ജ: കൊവിഡ് 19 വൈറസ് ബാധമൂലം തൃശ്ശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. മതിലകം പുതിയകാവ് പഴുന്തറ തേപറമ്പില്‍ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകന്‍ അബ്ദുള്‍ റസാഖ് (ഷുക്കൂര്‍ -49) ആണ് മരിച്ചത്. ഷാര്‍ജയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്നു ജോലി ചെയ്യുകയായിരുന്നു അബ്ദുള്‍ റസാഖ്.
ശരീര വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ദുബായ് അല്‍ബറഹ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു മരണം. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഗള്‍ഫില്‍ നടക്കും.