കൊവിഡ് 19; കുവൈറ്റില്‍ മെയ് പത്ത് മുതല്‍ മുഴുവന്‍ സമയ കര്‍ഫ്യൂ

കുവൈറ്റ് സിറ്റി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. മെയ് 10 ഞായറാഴ്ച വൈകുന്നേരം നാല് മണി മുതലാണ് നിയന്ത്രണം പ്രാബല്യത്തിലാകുക. മെയ് 30 ശനിയാഴ്ച വരെയാണ് നിയന്ത്രണം

കുവൈറ്റില്‍ നിലവില്‍ 16 മണിക്കൂറാണ് കര്‍ഫ്യൂ സമയം. ഞായറാഴ്ച മുതല്‍ ഇത് 24 മണിക്കൂര്‍ ആയി വര്‍ധിക്കും. ഏതെല്ലാം വിഭാഗങ്ങള്‍ക്ക് കര്‍ഫ്യൂ നിയന്ത്രണത്തില്‍ ഇളവുണ്ടാകും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കുവൈറ്റില്‍ ഇതുവരെ ഏഴായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version