അബൂദാബി: കൊറോണ ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. തലശ്ശേരി സ്വദേശി ടി സി അഹമ്മദ് (58), തൃശൂര്‍ പാവറട്ടി സ്വദേശി പാറാട്ട് വീട്ടില്‍ ഹുസൈന്‍ (45) , വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ബാവപ്പടി തൈവളപ്പില്‍ ഇസമായില്‍ (65) എന്നിവരാണ് മരിച്ച മലയാളികള്‍.
കൊറോണ ബാധിച്ച് ഫുജൈറയില്‍ വെച്ചാണ് അഹമ്മദ് മരിച്ചത്. കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് പരിശോധന നടത്തിയിരുന്നു. ഫുജൈറയില്‍ ഒപ്റ്റിക്കല്‍ ബിസിനസ് നടത്തുകയായിരുന്നു അഹ്മദ്. ഫുജൈറയില്‍ ആദ്യമായാണ് കൊറോണ അനുബന്ധ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭാര്യ: തലശേരി അച്ചാരത്തുറോഡ് ആര്‍.എം ഹൗസില്‍ ഹസീന. അബൂദബി മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ഹുസൈന്‍ രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഹുസൈന്റെ മൃതദേഹം ബനിയാസില്‍ ഖബറടക്കി. ഭാര്യ: ഷെഹനാസ്. മക്കള്‍: ഷാഹിന്‍ഷ ഷെഹിന്‍, ഫൈസന്‍.
മൂന്നു മാസം മുമ്പാണ് വളാഞ്ചേരി സ്വദേശിയായ ഇസ്മയില്‍ നാട്ടില്‍ വന്നുമടങ്ങിയത്. കീഴാംകളത്തില്‍ മരക്കാറിന്റെയും ആയിഷയുടേയും മകനാണ്. ദുബൈയില്‍ ബിസിനസായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഡോ. സലീം ഇസ്മയില്‍ (മെഡിക്കല്‍ ഓഫിസര്‍, തിരുനാവായ പി.എച്ച്.സി), സജി ഇസ്മയില്‍ (ഫിസിയോതെറാപ്പിസ്റ്റ്, ദുബൈ), സോണിയ. മരുമക്കള്‍: ബേനസീറ, സീനത്ത് (ഫിസിയോതെറാപ്പിസ്റ്റ്, ദുബൈ), ഷറഫുദ്ധീന്‍ (വല്ലപ്പുഴ).
Discussion about this post