ദുബായി: സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനിടെ കോവിഡ് പോസിറ്റീവായ മലയാളിക്ക് അപൂര്‍വ്വ സമ്മാനം നല്‍കി യുഎഇ. ദുബായിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ വാടനപ്പള്ളിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്റെ ആദരത്തിന് അര്‍ഹനായത്.
കൊറോണ പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുക്കുമ്പോഴും സ്വന്തം ജീവന്‍ പോലും മറന്ന് സമൂഹത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് നസീര്‍ വാടാനപ്പള്ളി. ദുബായി നാഇഫിലും മറ്റും കോവിഡ് ബാധ സംശയിക്കുന്നവരെ പരിശോധനക്ക് വിധേയമാക്കാനും ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അഭിനന്ദനവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇദ്ദേഹത്തിനും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പതിമൂന്നു ദിവസം നീണ്ട ചികില്‍സയിലായിരുന്നു അദ്ദേഹം.
കോവിഡില്‍ നിന്നും മുക്തമായി സുഖംപ്രാപിച്ച നസീറിനെ തേടി ഒരു അപൂര്‍വ്വ സമ്മാനമാണ് കഴിഞ്ഞ ദിവസം എത്തിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്റെ ആദരത്തിന് നസീര്‍ അര്‍ഹനായി.
തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് നസീര്‍ പറയുന്നു. കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് എന്നെകൊണ്ട് കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുവാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥന മാത്രമേ എനിക്കുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നസീര്‍ വാടാനപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ്
ദുബായ് പോലീസ് സെക്യൂരിറ്റി വിംഗിന്റെ കൂടെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയേഴ്‌സായി സേവനമനുഷ്ടിക്കുമ്പോള്‍ കോവിഡ് പോസിറ്റീവായ വളണ്ടീയേര്‍സ്സിന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ നല്‍കിയ ഗിഫ്റ്റ് ഇന്ന് എന്നെയും തേടിയെത്തി…
എന്റെ സാമൂഹ്യ പ്രവര്‍ത്തന കാലത്തിനിടയില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്…
അല്‍ഹംദുലില്ലാഹ്…
കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് എന്നെകൊണ്ട് കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുവാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥന മാത്രമേ എനിക്കുള്ളൂ…
ഈ ഒരു കാലത്ത് എനിക്കൊപ്പം സഹായവുമായി നിന്ന എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.
Discussion about this post