കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 2644 ആയി ഉയര്‍ന്നു. പുതുതായി 152 ഇന്ത്യക്കാര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 15 ഇന്ത്യക്കാരാണ് മരിച്ചത്.
അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തില്‍ ആകെ 485 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 6289 ആയതായി ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര് കൂടി ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 42 ആയി.
പുതുതായി 187 പേര് കൂടി രോഗമുക്തി നേടി. കൊവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 2219 ആയി. നിലവില്‍ 4028 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 88 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 48 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Discussion about this post