കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മരിച്ച മലയാളിയെ കൂടാതെ ഇന്ന് മറ്റൊരു ഇന്ത്യക്കാരനും കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കുവൈത്തില്‍ കൊവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം 14 ആയി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കല്‍(44) ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരെക്കൂടാതെ മൂന്ന് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പാകിസ്ഥാന് പൗരന് (61 വയസ്സ്), ബംഗ്ലാദേശ് പൗരന് (46 വയസ്സ്), ജോര്‍ദാന്‍ പൗരന് (54 വയസ്സ്) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇവര്‍.
അതെസമയം ഇന്ന് 364 പേര്‍ക്കുകൂടി പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 4983 ആയി. പുതിയ രോഗികളില്‍ 122 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2212 ആയി.
പുതുതായി 73 പേര് കൂടി രോഗമുക്തി നേടി. ഇതോടെ മുക്തരായവരുടെ എണ്ണം 1776 ആയി. നിലവില്‍ 3169 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 72 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 43 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Discussion about this post