കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഇന്ത്യക്കാരന് കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 34 വയസ്സ് ഇന്ത്യക്കാരനാണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്തില്‍ മൂന്ന് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ബംഗ്ലാദേശി (43 വയസ്സ്), ജോര്‍ദാന്‍ പൗരന് (71 വയസ്സ്) എന്നിവരാണ് മറ്റ് രണ്ട് പേര്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്നവരാണ് ഇവര്‍. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 30 ആയി.
കൂടാതെ ഇന്ന് 242 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 4619 ആയി. പുതിയ രോഗികളില്‍ 93 പേര് ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2090 ആയി.
പുതുതായി 101 പേര് കൂടി രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1703 ആയി. നിലവില്‍ 2883 പേര് ചികിത്സയിലുണ്ട്. ഇതില്‍ 69 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Discussion about this post