മസ്കറ്റ്: കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയിലും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും നിരവധി വിവാഹം മാറ്റിവെച്ചു. പിന്നാലെ പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. കൊല്ലം പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സ്വദേശി അഭിലാഷിനെ(28)ആണ് ഒമാനിലെ സഹമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹമില ഒരു കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു മരിച്ച അഭിലാഷ്. അഭിലാഷിന്റെ വിവാഹം ജൂണില്‍ ആണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹ തീയതി നീട്ടി വെക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. മരിച്ച അഭിലാഷ് സജികുമാര്‍ ശാന്തകുമാരി ദമ്പതിമാരുടെ മകനാണ്.
നാലുവര്‍ഷമായി ഒമാനില്‍ താമസിക്കുകയാണ്. പിതാവ്: സജികുമാര്‍, മാതാവ്: ശാന്തകുമാരി. സഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
Discussion about this post