ദോഹ: കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ മെഡിക്കല്‍ സാമഗ്രികളുടെ ആവശ്യകതയും ഉയര്‍ന്നിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഖത്തറും വെന്റിലേറ്റര്‍ നിര്‍മ്മാണത്തിനായി ഒരുങ്ങിയിരിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബര്‍സാന്‍ ഹോള്ഡിംഡ് കമ്പനിയാണ് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നത്.
ഖത്തര്‍ എമിര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇതു സംബന്ധിച്ച് ബര്‍സാന്‍ കമ്പനിയില്‍ സന്ദര്‍ശനം നടത്തി. അമേരിക്കന്‍ കമ്പനിയായ വില്നൊക്സുമായി ചേര്‍ന്നാണ് ഖത്തര്‍ കമ്പനി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നത്.
കൊവിഡ് കാരണം ലോകത്താകെ വെന്റിലേറ്ററുകള്‍ക്ക് ആവശ്യം കൂടിയ സാഹചര്യത്തില്‍ ആഭ്യന്തര ആവശ്യവും അന്താരാഷ്ട്ര കയറ്റുമതിയും ലക്ഷ്യമിട്ട് ആഴ്ചയില്‍ 2000 വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തറില്‍ ഇതുവരെ 12,564 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1243 പേര്‍ക്ക് രോഗം ഭേദമായി. 10 പേരാണ് ഇതുവരെ മരണപ്പെട്ടത്.
Discussion about this post