കുവൈറ്റ് സിറ്റി: കൊറോണ ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കുവൈറ്റില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട ഇടയാറന്മുള വടക്കനമൂട്ടില് രാജേഷ് കുട്ടപ്പന് നായര്‍(51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി അബ്ദുല്‍ ഗഫൂര്‍(54) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്.
കൊറോണ ബാധിച്ച് ജാബര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാജേഷ് കുട്ടപ്പന് നായര്‍ മരിച്ചത്. അബ്ബാസിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസ് ചെയ്തിരുന്നു
കൂടാതെ അദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന മറ്റ് നാല് പേരേയും താമസസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുവൈറ്റ് ബദര്‍ അല്‍ മുള്ള കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജേഷ് കുട്ടപ്പന് നായര്‍. ഭാര്യ ഗീതാരാജേഷ് ലാബ് ടെക്നീഷ്യനാണ്. അശ്വിന്, ജിതിന് എന്നിവര്‍ മക്കളാണ്.
കൊറോാണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അബ്ദുള്‍ ഗഫൂര്‍ അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വലപ്പാട് സ്വദേശിയാണ് അബ്ദുള്‍ ഗഫൂര്‍. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് പിന്നീട് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇദ്ദേഹത്തിനു ന്യൂമോണിയ ബാധിക്കുകയും ചെയ്തിരുന്നു. കുവൈറ്റ് സിറ്റിയിലെ സഫാത്തില്‍ ടൈലറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഷാഹിദ. മക്കളായ മുഹമ്മദ് ,അഫ്സാദ് എന്നിവര്‍ കുവൈറ്റില്‍ തന്നെയാണ് ജോലിചെയ്യുന്നത്.
Discussion about this post