മക്ക: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു. തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി കോട്ടുവല ഇപ്പു മുഞ്ഞിയാര്‍ (മുഹമ്മദ് മുഞ്ഞിയാര്‍ 57) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് കഴിഞ്ഞ നാല് ദിവസങ്ങളായി മക്ക ഹിറ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. മക്കയില്‍ മത സാമൂഹിക സാംസ്കാരിക രംഗത്ത് വര്‍ഷങ്ങളായി സജീവമായുള്ള വ്യക്തിയായിരുന്നു.
മക്കയിലെ സാമൂഹിക പ്രവര്‍ത്തകനും കെഎംസിസി സെക്രട്ടറിയുമായ മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ നടത്തിവരുന്നു.
ഭാര്യ: കുഞ്ഞിക്കദിയാമു ഹജജുമ്മ. യാസിര്‍ അറഫാത്ത്, ശാക്കിര്‍, ഖലീലു സമാന്, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്ന മിസ്രിയ, സഹദിയ.
Discussion about this post