അബുദാബി: അബുദാബിയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. എറണാകുളം ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദ് മകന്‍ ഷൗക്കത്ത് അലി(54)യാണ് മരിച്ചത്. അബുദാബി ഖലീഫ സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് മരണപ്പെട്ടത്.
കഴിഞ്ഞ അഞ്ചു ദിവസമായി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അബുദാബി റുവൈസ് അട്‌നോക്കില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. ഭാര്യ റഹ്മത്ത് മക്കള്‍ ശബ്‌ന, നിഹാല്‍, ആയിഷ, മരുമകന്‍- ജിതിന്‍ ജലീല്‍ മൃതദേഹം അബുദാബിയില്‍ തന്നെ ഖബറടക്കം നടത്തി.
യുഎഇയില്‍ ഇന്ന് ആകെ ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 89 ആയി. ഇന്ന് 541 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 11380 ആയി. അതെസമയം 91 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2181 ആയി.
Discussion about this post