ദുബായ്: ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷത്തോട് അടുക്കുന്നു. 49,954 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 276 പേരാണ് മരിച്ചത്. നിലവില്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. ഇതുവരെ 18,811 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 144 പേരാണ് മരിച്ചത്.
ഖത്തറില്‍ ഇതുവരെ 11,244 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്ത് പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. യുഎഇയില്‍ 10839 പേര്‍ക്കാണ് വൈറസ് ബാധ് സ്ഥിരീകരിച്ചത്. 82 പേരാണ് ഇവിടെ മരിച്ചത്. കുവൈറ്റില്‍ 3288 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 22 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ബഹ്‌റൈനില്‍ 2723 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് പേരാണ് മരിച്ചത്. 2049 കൊവിഡ് രോഗികളുള്ള ഒമാനില്‍ 10പേരാണ് മരിച്ചത്.
അതേസമയം റമദാനോടനുബന്ധിച്ച് പല ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ സൗദി അനുവാദം നല്‍കിയിട്ടുണ്ട്. യുഎഇയില്‍ ഷോപ്പിങ് മാളുകള്‍ തുറക്കുകയും മെട്രോ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post