ദോഹ: ഖത്തറില്‍ പുതുതായി 957 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 11244 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് ഏപ്രില്‍ 22 ന് ശേഷം കൊവിഡ് മരണങ്ങള് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് നേരിയൊരു ആശ്വാസം പകരുന്നുണ്ട്.
അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 54 പേര് കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,066 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥരീകരിക്കപ്പെടുന്നതില് ഭൂരിഭാഗവും വിവിധ മേഖലകളിലുള്ള പ്രവാസി തൊഴിലാളികളാണെന്നാണ് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചത്. രാജ്യത്ത് ഇതുവരെ 85709 പേരാണ് കൊവിഡ് പരിശോധനക്ക് വിധേയരായത്.
Discussion about this post