ദുബായി: ആരുടേയും യാത്ര തടയാന്‍ അല്ല പകരം അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയാണ് നോര്‍ക്ക ശ്രമിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് യുഎഇ, ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഫെമിന്‍ പണിക്കാശ്ശേരി. പ്രവാസികളുടെ മടക്കായാത്ര സംബന്ധിച്ച് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് മറുപടിയുമായി ഫെമിന്‍ പണിക്കാശ്ശേരി രംഗത്തെത്തിയത്.
ഞാന്‍ നാട്ടില്‍ പോകാന്‍ എന്തിനു നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം?, ഇതിന്റെ ഇടയില്‍ നോര്‍ക്കയ്ക്കു എന്ത് റോള്‍?, പക്ഷെ ഞാന്‍ ടിക്കറ്റ് എടുത്താല്‍ നോര്‍ക്ക എന്നെ തടയുമോ?, അതിനുള്ള അധികാരം നോര്ക്കയ്ക്കുണ്ടോ? തുടങ്ങി നിരവധി സംശയങ്ങളാണ് രണ്ടുദിവസമായി ഉയരുന്നത്.
തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ഒരു വലിയ സന്നാഹം തന്നെ ആവശ്യമുണ്ട്. ഏതൊക്കെ ജില്ലയില്‍ എത്ര ആള്കാര് വരും , വരുന്നവര്‍ക്ക് എത്ര ഐസൊലേഷന്‍ വാര്‍ഡുകള്‍ വേണ്ടി വരും.അങ്ങിനെയെങ്കില്‍ ഈ വരുന്നവരില്‍ തന്നെ ഹൈ റിസ്ക് ആയ പ്രായം കൂടിയവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിസ കഴിഞ്ഞവര്‍ എന്നിങ്ങനെ എത്ര പേരുണ്ട് ? അങ്ങിനെ പല വിവരങ്ങളും തയ്യാറാക്കി വയ്കേണ്ടതുണ്ട്
ഈ ഒരു ലിസ്റ്റ് പ്രകാരം ആണ് കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രവാസികളുടെ തിരിച്ചുവരവിന് വേണ്ടുന്ന വിമാന സൗകര്യം ഒരുക്കുന്ന പക്ഷം പോകേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാനും നോര്‍ക്കയുടെ ഈ ലിസ്റ്റ് ഉപയോഗപ്രദമാകുമെന്ന് ഫെമിന്‍ പണിക്കാശ്ശേരി ഫേസ്ബുക്കിലൂടെ പറയുന്നു.
എംബസിയും കോണ്‍സുലേറ്റും അതാതു സംസ്ഥാനങ്ങളുടെ തിരിച്ചു പോകേണ്ടവരുടെ ലിസ്റ്റ് ആവശ്യപെടുമ്പോള്‍ നോര്‍ക്കയുടെ ഈ പട്ടികയാകും കൊടുക്കുക എന്നതിനാല്‍ എല്ലാവരും നിര്‍ബന്ധമായും ഇത് ഫില്‍ ചെയ്തു കൊടുക്കുന്നത് നന്നാകുമെന്നും അത് സംസ്ഥാന സര്‍ക്കാരിന് സഹായങ്ങള്‍ ഒരുക്കുന്നതിന് സഹായകമാകുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നാട്ടിലേക്ക് പ്രവാസികളെ കൊണ്ടുപോകാനുള്ള വിമാന സൗകര്യം ഒരുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണ്. കേരള സര്‍ക്കാര്‍ പ്രവാസികളെ സ്വീകരിക്കുന്നതിന് പൂര്‍ണ സജ്ജം ആണെന്ന് മറ്റേതു സംസ്ഥാന സര്കാരിനെക്കാളും മുന്‍പേ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതും ആണ്. തിരിച്ചു വരുന്നവര്‍ക്കുവേണ്ട സഹായങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനെ സഹായിക്കേണ്ട ഈ സാഹചര്യത്തില്‍ അതിനു തുരങ്കം വയ്ക്കാന്‍ ശ്രമിക്കരുത് എന്ന ഒരു അപേക്ഷ മാത്രമേ ഈ സാഹചര്യത്തില്‍ പറയാനുള്ളൂവെന്നും അദ്ദേഹം പറയുന്നു.
അഡ്വ. ഫെമിന്‍ പണിക്കാശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ നാട്ടില്‍ പോകാന്‍ എന്തിനു നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം?
ഇതിന്റെ ഇടയില്‍ നോര്‍ക്കയ്ക്കു എന്ത് റോള്‍?
പക്ഷെ ഞാന്‍ ടിക്കറ്റ് എടുത്താല്‍ നോര്‍ക്ക എന്നെ തടയുമോ?
അതിനുള്ള അധികാരം നോര്ക്കയ്ക്കുണ്ടോ? രണ്ടു ദിവസമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ് ആണ് ഇത് … ഇവരോട് പറയാനുള്ളത് ഇതാണ് ..
ആരുടേയും യാത്ര തടയാന്‍ അല്ല പകരം അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയാണ് നോര്‍ക്ക ശ്രമിക്കുന്നത് . നോര്‍ക്കയ്ക്കു എന്താണ് പ്രവാസികളിടെ Repatriation നു മായി ബന്ധപെട്ട് ചെയ്യാനുള്ളത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ .. .. സിമ്പിള്‍ ആയി പറഞ്ഞാല്‍ നോര്‍ക്ക എന്നത് Non resident Keralites affairs എന്നതാണ്, അല്ലാതെ Non resident Indian Affairs അല്ല . കേരളത്തിന് പുറത്തുള്ളവരുടെ Welfare നു വേണ്ടിയാണ് ഇത് നിലകൊള്ളുന്നത് . നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം വിദേശകാര്യം എന്ന വകുപ്പ് കൈകാര്യം ചെയ്യുന്നത് കേന്ദ്ര ഗവെര്‍ന്മെന്റ് ആണ്. അന്യ രാജ്യങ്ങളിലെ പ്രവാസികളുടെ കാര്യങ്ങള്‍ ഇവര്‍ നിയന്ത്രിക്കുന്നത് അതാതു രാജ്യങ്ങളിലെ എംബസി മുഖേന ആണ് . എന്നിട്ടും കേരള ഗവേര്മെന്റ് നോര്‍ക്ക എന്ന ഒരു സ്ഥാപനം പ്രവാസികളുടെ നന്മയ്ക്കു വേണ്ടി ഉണ്ടാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ Appreciation നല്‍കിയത് ഈ എംബസികള്‍ തന്നെയാണ്. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് നോര്‍ക്ക ചെയ്യുന്ന സേവനങ്ങള്‍ ഒരു പരിധിവരെ എംബസ്സിയുടെ workload കുറയ്ക്കുന്നതിന് സഹായമായിട്ടുണ്ടെന്നു പല സാഹചര്യങ്ങളിലും പല ഓഫീസെഴ്സും പറഞ്ഞിട്ടുള്ളതും എല്ലാവര്ക്കും അറിയാമല്ലോ . അത് മാത്രമല്ല ഈ കഴിഞ്ഞ കാലയളവില്‍ നോര്‍ക്ക ചെയ്തിട്ടുള്ള സേവനങ്ങള്‍ , അല്ലെങ്കില്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളുടെ കണക്കെടുത്താല്‍ അത് ഏറ്റവും മികച്ചതാണെന്ന് ആര്‍ക്കും പറയാന്‍ കഴിയും. പിന്നെ ഇവിടെ പ്രതിപാദിച്ച വിഷയം നാട്ടിലേക്കുള്ള പോകലിനെ കുറിച്ചാണ് . നാട്ടിലേക്ക് പ്രവാസികളെ കൊണ്ടുപോകാനുള്ള വിമാന സൗകര്യം ഒരുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണ്. കേരള സര്‍ക്കാര്‍ പ്രവാസികളെ സ്വീകരിക്കുന്നതിന് പൂര്‍ണ സജ്ജം ആണെന്ന് മറ്റേതു സംസ്ഥാന സര്കാരിനെക്കാളും മുന്‍പേ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതും ആണ്. തിരിച്ചു വരുന്നവര്‍ക്കുവേണ്ട സഹായങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനെ സഹായിക്കേണ്ട ഈ സാഹചര്യ്ത്തില്‍ അതിനു തുരങ്കം വയ്ക്കാന്‍ ശ്രമിക്കരുത് എന്ന ഒരു അപേക്ഷ മാത്രമേ ഈ സാഹചര്യത്തില്‍ പറയാനുള്ളൂ.
തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ഒരു വലിയ സന്നാഹം തന്നെ ആവശ്യമുണ്ട്. ഏതൊക്കെ ജില്ലയില്‍ എത്ര ആള്കാര് വരും , വരുന്നവര്‍ക്ക് എത്ര isolation വാര്‍ഡുകള്‍ വേണ്ടി വരും ? അങ്ങിനെയെങ്കില്‍ ഈ വരുന്നവരില്‍ തന്നെ High risk category ആയ പ്രായം കൂടിയവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിസ കഴിഞ്ഞവര്‍ എന്നിങ്ങനെ എത്ര പേരുണ്ട് ? അങ്ങിനെ പല വിവരങ്ങളും തയ്യാറാക്കി വയ്കേണ്ടതുണ്ട് . ഈ ഒരു ലിസ്റ്റ് പ്രകാരം ആണ് കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പോകുന്നത്. പ്രവാസികളുടെ തിരിച്ചുവരവിന് വേണ്ടുന്ന വിമാന സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടിയെടുക്കും എന്നാണ് കരുതപ്പെടുന്നത് . ഈ വരുന്ന മെയ് 3 നോട് കൂടി ഉത്തരവ് ഇറങ്ങും എന്ന ശുഭാക്തി വിശ്വാസത്തിലാണ് പ്രവാസികള്‍. ആ സാഹചര്യത്തില്‍ പോകേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാനും നോര്‍ക്കയുടെ ഈ ലിസ്റ്റ് ഉപയോഗപ്രദമാകും. എംബസിയും കോണ്‍സുലേറ്റും അതാതു സംസ്ഥാനങ്ങളുടെ തിരിച്ചു പോകേണ്ടവരുടെ ലിസ്റ്റ് ആവശ്യപെടുമ്പോള്‍ നോര്‍ക്കയുടെ ഈ പട്ടികയാകും കൊടുക്കുക എന്നതിനാല്‍ എല്ലാവരും നിര്‍ബന്ധമായും ഇത് ഫില്‍ ചെയ്തു കൊടുക്കുന്നത് നന്നാകും. അത് സംഥാന സര്‍ക്കാരിന് സഹായങ്ങള്‍ ഒരുക്കുന്നതിന് സഹായകമാകുകയും ചെയ്യും .
ഞാന്‍ ഫോം ഫില്‍ ചെയ്യില്ല ചെയ്തില്ലെങ്കില്‍ നോര്‍ക്ക എന്റെ യാത്ര തടയുമോ, നോര്‍ക്കയുടെ അധികാരം എന്താന്ന് എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.
CoronavirusOutbreak
#Kerala
#BreakTheChain
#KeralaLeads
#rapidtest
#Norkaroots
#Lokakeralasabha
Discussion about this post