അബുദാബി: തമാശയും അഭിനയവും മാത്രമല്ല, ദുരിതകാലത്തും ടിക് ടോക്കിനെ പ്രയോജനപ്പെടുത്താം എന്ന് കാണിച്ച് തന്നിരിക്കുകയാണ് കണ്ണൂര്‍ സ്വദേശികളായ ഷഫീലും ഹബീബും. ഫുഡ് ചാലഞ്ച് എന്ന ഹാഷ് ടാഗിലൂടെ നൂറിലധികം ആളുകള്‍ക്കാണ് സൗജന്യമായി ഭക്ഷണമെത്തുന്നത്. അബുദാബിയിലാണ് ഇപ്പോള്‍ ചാലഞ്ച് ട്രെന്‍ഡിംഗ് ആവുന്നത്.
സന്ദര്‍ശക വിസയിലെത്തി സാമ്പത്തിക പ്രയാസം നേരിടുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങി ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കാണ് ഇവരുടെ നേതൃത്വത്തില്‍ അന്നമെത്തിക്കുന്നത്. കൊവിഡ് സംശയിക്കുന്നവര്‍ക്കും താമസയിടങ്ങളില്‍ ക്വാറന്റൈനീനില് കഴിയുന്നവര്‍ക്കും ഭക്ഷണമെത്തിക്കുന്നുണ്ട്. നാനൂറോളം പേര്‍ക്കു ഇഫ്താറും അഞ്ഞൂറിലധികം പേര്‍ക്കു അത്താഴവും റമസാന്‍ കാലത്തു നല്കിവരുന്നു.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളടക്കം ഭക്ഷണം നല്കി സന്നദ്ധ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ഭക്ഷണത്തിനൊപ്പം അത്യാവശ്യസാധനങ്ങളുടെ കിറ്റും മരുന്നുകളുമെത്തിക്കുന്നുണ്ട്. ആവശ്യക്കാര്‍ കൂടിവരുന്നതനുസരിച്ചു ടിക് ടോക് ചലഞ്ച് വ്യാപിപ്പിക്കാനും അതുവഴി കൂടുതല്‍ പേര്‍ക്കു സഹായമെത്തിക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post