കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി ഉയര്‍ന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 57 വയസ്സുള്ള ഇറാന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ ഇരുപതായി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് 183 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 3075 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.

അതെസമയം ഇന്ന് 150 പേര്‍ രോഗമുക്തി നേടി. ഇതുവരെ 806 പേര്‍ക്കാണ് അസുഖം ഭേദമായത്. നിലവില്‍ 2249 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 61 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Exit mobile version