ഒട്ടാവ: കാനഡ നഗരത്തിലെ കണ്ണീര് കാഴ്ചയായി മാറിയിരിക്കുകയാണ് മലയാളി യുവതിയായ അയന. പഠനത്തോടൊപ്പം ജോലി അതായിരുന്നു അയനയുടെ സ്വപ്നം. നീണ്ട നാളത്തെ പ്രയ്തനത്തിനൊടുവില്‍ ആ ആഗ്രഹം സഫലമായത്. പക്ഷേ ആ സ്വപ്നം അധിക കാലം നീണ്ടു പോയില്ല. ഒറ്റ രാത്രിയിലാണ് ആ ദുരന്തം സംഭവിച്ചത്. കാനഡയിലെ ലിങ്കന്‍ഫീല്‍ഡ്സ് വെന്‍ഡീസ് റസ്റ്ററന്റ് കത്തിയമര്‍ന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇവിടെയാണ് അയനയും ജോലി ചെയ്തിരുന്നത്. ആളി പടരുന്ന തീ മാത്രമാണ് അവള് കണ്ടത്.
ഓടി എത്തിയപ്പോഴേയ്ക്കും എല്ലാം നാമവശേഷമായി മാറിയിരുന്നു. അന്ന് അവള് പൊട്ടികരഞ്ഞത് സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്ന ഒന്നാണ്. എരുമേലി കൊരട്ടി വെട്ടിക്കൊമ്പില്‍ രാജേന്ദ്രന്റെ മകള്‍ അയന 3 മാസം മുന്‍പാണു ബിസിനസ് മാനേജ്മെന്റ് പഠനത്തിനു കാനഡയിലേക്കു പുറപ്പെട്ടത്. ഒരു മാസം മുന്‍പ് അയനയ്ക്ക് ഒക്ടോവയിലെ ലിങ്കന്‍ഫീല്‍ഡ്സ് വെന്‍ഡീസ് റസ്റ്ററന്റില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലിയും ലഭിച്ചു. റസ്റ്ററന്റിലെ ഏക ഇന്ത്യക്കാരിയാണ് അയന. ഹോട്ടല്‍ അധികൃതരുടെയും ജീവനക്കാരുടെയും ഇഷ്ടതാരപമായി മാറുവാന്‍ അയനയ്ക്ക് അധിക ദിവസങ്ങള്‍ വേണ്ടി വന്നില്ല.
വെളുപ്പിനാണു റസ്റ്ററന്റിനു തീപിടിച്ചത്. സംഭവം അറിയാതെ റസ്റ്ററന്റിലേക്കു പോയ അയന, ജോലി ചെയ്യുന്ന സ്ഥാപനം കത്തിയമരുന്നതു കണ്ട് അവിടേക്ക് ഓടിയെത്താന്‍ ശ്രമിച്ചു. എന്നാല്‍ അപകട മുന്നറിയിപ്പുമായി പോലീസ് തടഞ്ഞു. മണിക്കൂറുകളോളം തീ കത്തിപ്പടരുന്നതിന് അയന സാക്ഷിയായി. അയനയുടെ സങ്കടം കണ്ടതോടെ അവിടത്തെ പ്രമുഖ ചാനലായ ഒക്ടോവ സിറ്റിസന്‍ പ്രവര്‍ത്തകര്‍ മെഗാന് ഗില്ലിസ്, ബ്ലയര്‍ ക്രോഫോര്‍ഡ് എന്നിവര്‍ അടുത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. ഊരും പേരുമെല്ലാം അയന മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. റസ്റ്ററന്റിന്റെ പിന്‍ഭാഗത്തെ അടുക്കളയില്‍ നിന്നാണു തീ പടര്‍ന്നത്. കോയമ്പത്തൂരില്‍ ബിബിഎയും ബിസിനസ് മാനേജ്മെന്റും പഠിച്ച ശേഷമാണ് അയന കാനഡയിലേക്കു പോയത്.
Discussion about this post