റിയാദ്: സൗദി അറേബ്യയില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തി. മെയ് 13 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. കര്‍ശന ഉപാധികളോടെ മാളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മക്കയില്‍ 24 മണിക്കൂറും കര്‍ഫ്യൂ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കര്‍ഫ്യൂ ഇളവ് നാലു നഗരങ്ങളിലെ 20 പ്രദേശങ്ങള്‍ക്ക് ബാധകമല്ല. മക്കയിലെ നകാസ, ഹുശ് ബകര്‍, അല്‍ഹുജൂന്‍, അല്‍മസാഫി, അല്‍മിസ്ഫല, അജയാദ്, ജിദ്ദയിലെ കിലോ 14 സൗത്ത്, കിലോ 14 നോര്‍ത്ത്, മഹ്ജര്‍, ഗുലൈല്‍, അല്‍ഖര്‍യാത്ത്, കിലോ 13 പട്രോമിന്‍, മദീനയിലെ അല്‍ശുറൈബാത്ത്, ബനീ ദഫര്‍, അല്‍ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്കാനിന്റെ ഒരു ഭാഗം, ബനീ ഖുദ്റ, ദമാമിലെ ഹയ്യുല്‍ അതീര്‍, ജിസാനിലെ സാംത്ത, അല്‍ദായര്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ തുടരും.
Discussion about this post