മസ്കറ്റ്: കൊവിഡ് 19 വൈറസ് ബാധമൂലം ഒമാനില്‍ ഒരു മരണം കൂടി. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം പത്തായി. 74 വയസ്സുള്ള ഒമാന്‍ സ്വദേശിയാണ് മരിച്ചതെന്നാണ് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. മൂന്ന് ഒമാന്‍ സ്വദേശികളും ഒരു മലയാളിയും ഉള്‍പ്പെടെ ഏഴു വിദേശികളുമാണ് കൊവിഡ് മൂലം ഒമാനില്‍ മരിച്ചത്.
ഒമാനില്‍ വെള്ളിയാഴ്ച 74 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 39 പേര് വിദേശികളും 35 പേര് ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1790 ആയി ഉയര്‍ന്നു. അതേസമയം 325 പേര് സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.
Discussion about this post