അബുദാബി: നിങ്ങള്‍ സ്വപ്നം കാണൂ, ഞങ്ങള്‍ യാാര്ത്ഥ്യമാക്കാം എന്ന പ്രമേയത്തില്‍ അവതരിപ്പിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ വിജയിയെ ഡിസംബര്‍ രണ്ടിന് പ്രഖ്യാപിക്കും. അന്തിമ പട്ടികയില്‍ മലയാളികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുഎഇയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ അഞ്ചു പ്രവാസികളുടെ സ്വപ്നമാണ് അതേപടി ബിഗ് ടിക്കറ്റ് സൗജന്യമായി സാക്ഷാത്കാരിക്കുകയെന്ന് ഡിഎഫ്എസ് മിഡില്‍ ഈസ്റ്റ് പ്രോഡക്ട് സെയില്‍സ് മാനേജര്‍ മെഹ്ദി ബെര്മിലി പറഞ്ഞു.
സ്വന്തം സ്വപ്നം ബിഗ് ടിക്കറ്റിനെ എഴുതി അറിയിച്ചവരില്‍നിന്ന് അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്. സെപ്തംബറില്‍ ആരംഭിച്ച ക്യാംപെയിനിലൂടെ എണ്ണായിരത്തിലേറെ പേര് തങ്ങങളുടെ സ്വപ്നങ്ങള്‍ പങ്കുവച്ചു. അവയില്‍നിന്ന് തെരഞ്ഞെടുത്ത 20 പേരുടെ സ്വപ്നം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് പൊതുജനാഭിപ്രായം തേടിയത്. ഇതോടകം ഒന്നര ലക്ഷത്തിലേറെ പേര് വോട്ടെടുപ്പില്‍ പങ്കാളികളായി. മികച്ച വോട്ട് ലഭിക്കുന്ന അഞ്ചു പേരുടെ സ്വപ്നങ്ങളാണ് ബിഗ് ടിക്കറ്റ് സാക്ഷാത്കരിക്കുന്നത്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ 70 ശതമാനവും ഇന്ത്യക്കാരാണെങ്കിലും കത്തെഴുതിയവരില്‍ എല്ലാ രാജ്യക്കാരുമുണ്ട്. ഒരേ രാജ്യക്കാര്‍ കൂടുതലായി ഭാഗ്യം പരീക്ഷിക്കുന്നതുകൊണ്ട് ആ രാജ്യക്കാര്‍ വിജയിയാകാനും സാധ്യത കൂടുതലാണെന്നത് സ്വാഭാവികം മാത്രമാണെന്നും പറഞ്ഞു. ഇന്ത്യക്കാര്‍ മാത്രമല്ല വിവിധ രാജ്യക്കാരും വിജയികളായിട്ടുണ്ട്. എല്ലാ വിജയികളെയും ബിഗ് ടിക്കറ്റ് ഒരുപോലെയാണ് കാണുന്നതെന്നും പറഞ്ഞു.
Discussion about this post