അബൂദാബി: കൊറോണ ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ മതനിയമം പുറപ്പെടുവിച്ചു. അഞ്ച് നിര്‍ദേശങ്ങളാണ് ഉത്തരവിലുടെ പുറപ്പെടുവിച്ചിരിക്കുക്കുന്നത്. റമദാന് മാസത്തിലെ രാത്രി നമസ്കാരമായ തറാവീഹ് നമസ്കാരം പള്ളികളില്‍ നിര്‍വഹിക്കരുതെന്നും പകരം വീടുകളില്‍ നമസ്കരിക്കാമെന്നും നിര്‍ദേശം നല്കി.
വെള്ളിയാഴ്ച ജുമുഅ നമസ്കാരങ്ങള്‍ അനുവദിനീയമല്ല, ഈ സമയങ്ങളില്‍ വീടുകളില്‍ ളുഹര്‍ നമസ്കരിക്കണമെന്നും സക്കാത്ത് ആവശ്യമായ സാഹചര്യമാണിതെന്നതിനാല് സക്കാത്ത് നല്‍കുന്നത് പരമാവധി നേരത്തെയാക്കണമെന്നും ഫത്വയില് നിര്‍ദേശം നല്കി.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. റമദാന് മാസത്തിന്റെ പരിശുദ്ധി ഉള്‍കൊണ്ട് ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കണമെന്ന് മെമ്പര്‍മാര്‍ അറിയിച്ചു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ യു.എ.ഇയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാന്‍ പ്രാര്‍ഥിക്കുന്നതായും ലോകത്തെ ഈ മഹാമാരിയില്‍ നിന്ന് ദൈവം രക്ഷിക്കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫത്വയിലെ നിര്‍ദേശങ്ങള്‍:
-കോവിഡ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിതരും നോമ്പെടുക്കേണ്ടതില്ല. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുടെ നില വഷളാവാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്‍കരുതല്‍ നിര്‍ദേശം നല്കിയിട്ടുണ്ടെങ്കില് അവരും നോമ്പെടുക്കരുത്.
-റമദാന് മാസത്തിലെ രാത്രി നമസ്കാരമായ തറാവീഹ് നമസ്കാരം പള്ളികളില്‍ നിര്‍വഹിക്കരുത്. വീടുകളില്‍ നമസ്കരിക്കാം.
-നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടായില്ലെങ്കില്‍ ഈദുല്‍ ഫിത്വര്‍ നമസ്കാരം ഉണ്ടാവില്ല. വീടുകളില്‍ സുബഹി നമസ്കാരത്തിന് ശേഷം പെരുന്നാള്‍ നമസ്കരിക്കാം. ഒരേ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഒരുമിച്ച് നമസ്കരിക്കാം. എന്നാല്‍, ജീവന് ഭീഷണിയാവുന്ന തരത്തിലാവരുത് ഒരുമിച്ചുള്ള നമസ്കാരം. ഇത്തരം പ്രവൃത്തികള്‍ ഇസ്ലാം നിരോധിച്ചിട്ടുണ്ട്.
-വെള്ളിയാഴ്ച ജുമുഅ നമസ്കാരങ്ങള്‍ അനുവദിനീയമല്ല. ഈ സമയങ്ങളില്‍ വീടുകളില്‍ ളുഹര്‍ നമസ്കരിക്കണം.
-സക്കാത്ത് നല്‍കുന്നത് പരമാവധി നേരത്തെയാക്കണം. സക്കാത്ത് ആവശ്യമായ സാഹചര്യമാണിത്. സക്കാത്ത് നല്കാന് പ്രത്യേക സമയം നിശ്ചയിക്കേണ്ട കാര്യമില്ല. ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി സക്കാത്ത് നല്കാന് പ്രവാചകന് ഉണര്‍ത്തിയിട്ടുണ്ട്. പരമാവധി രാജ്യത്തിനുള്ളിലുള്ളവര്‍ക്ക് സക്കാത്ത് നല്കാന് ശ്രമിക്കണം. ഇതിനായി എമിറേറ്റ്സ് റെഡ് ക്രസന്റ് പോലുള്ളവയെയും സന്നദ്ധ സംഘടനകളെയും സര്‍ക്കാര്‍ അധികൃതരെയും സമീപിക്കുന്നതാവും ഉചിതമെന്നും ഫത്വയില് നിര്‍ദേശം നല്കി.
കോവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. റമദാന് മാസത്തിന്റെ പരിശുദ്ധി ഉള്‍കൊണ്ട് ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കണമെന്ന് മെമ്പര്‍മാര്‍ ഉണര്‍ത്തി. കോവിഡിനെതിരായ പോരാട്ടത്തില്‍ യു.എ.ഇയുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണാന്‍ പ്രാര്‍ഥിക്കുന്നതായും ലോകത്തെ ഈ മഹാമാരിയില്‍ നിന്ന് ദൈവം രക്ഷിക്കട്ടെയെന്നും അവര്‍ അറിയിച്ചു.
Discussion about this post