മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മസ്‌കത്തില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ മെയ് എട്ട് വരെ നീട്ടി. തിങ്കളാഴ്ച ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ 22ന് രാവിലെ പത്തു മണി വരെയാണ് ലോക്ക് ഡൗണ്‍
തീരുമാനിച്ചിരുന്നത്. ഇത് മെയ് എട്ടിന് രാവിലെ പത്തുമണി വരെ നീട്ടാനാണ് തീരുമാനം.
ലോക്ക് ഡൗണ്‍ നീട്ടിയതോടെ പള്ളികള്‍ റമദാനിലും അടഞ്ഞ് കിടക്കും. തറാവീഹ് നമസ്‌കാരമടക്കം ഉണ്ടായിരിക്കില്ല. പതിവുപോലെ ബാങ്കുവിളി മാത്രമായിരിക്കും ഉണ്ടാവുക. പള്ളികളിലെയും ടെന്റുകളിലെയും മറ്റുപൊതു സ്ഥലങ്ങളിലെയും സമൂഹ നോമ്പുതുറകള്‍ അടക്കം എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കും. സാമൂഹിക, കായിക, സാംസ്‌കാരിക വിഭാഗങ്ങളിലെ എല്ലാവിധ ഒത്തുചേരലുകളും കമ്മിറ്റി നിരോധിച്ചിട്ടുണ്ട്.
Discussion about this post