ദുബായ്: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുല്‍ ഖാദര്‍ (47), തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.
484 പേര്‍ക്ക് കൂടി രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 7265 ആയി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അതെസമയം 74 പേര്‍ക്ക് രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1329 ആയി വര്‍ധിച്ചു. രാജ്യത്ത് ആകെ 43 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post