വിദേശത്ത് നിന്നെത്തി മടങ്ങിപ്പോകാൻ സാധിക്കാത്ത പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക്; സ്വദേശത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ പേടിക്കേണ്ട, മാർഗ്ഗമുണ്ട്!

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപോകാൻ കഴിയാതെവരുകയും ചെയ്തവർക്കാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനുവദിക്കുന്ന ഈ ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് ആശങ്ക വേണ്ട. എൻആർഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകാം. ഇത്തരം അക്കൗണ്ടും ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമർപ്പിച്ചാൽ മതി.

എൻആർഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ലെന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്. അപേക്ഷ നോർക്കയുടെ വെബ്‌സൈറ്റായ ംംം.ിീൃസമൃീീെേ.ീൃഴ യിൽ ഓൺലൈനായി ഏപ്രിൽ 30 വരെ സമർപ്പിക്കാമെന്നും നോർക്ക റൂട്ട്‌സ് പിആർഒ സലിൻ മാങ്കുഴി അറിയിച്ചു.

Exit mobile version