ഒമാനില്‍ 144 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1410 ആയി

മസ്‌ക്കറ്റ്: ഒമാനില്‍ 144 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1410 ആയി ഉയര്‍ന്നു.ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സ്വദേശികളാണ്. 86 പേര്‍ പ്രവാസികളാണ്. പുതുതായി വൈറസ് ബാധിതരായവരില്‍ 101 പേരും മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ്. ഇവിടെ മൊത്തം കൊവിഡ് ബാധിതര്‍ 1111 ആയി.

ഇതുവരെ ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരിച്ചവരില്‍ മലയാളികളുമുണ്ട്. ഞായറാഴ്ച 59 വയസ്സുള്ള പ്രവാസി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.മരിച്ച ഏഴുപേരും മസ്‌കത്തില്‍ ചികിത്സയിലിരുന്നവരാണ്. 238 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

Exit mobile version