അബുദാബി: കൊവിഡ് 19 വൈറസിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ വന്‍ തുക പിഴ ചുമത്തുമെന്ന് യുഎഇ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരില്‍ നിന്ന് 20,000 ദിര്‍ഹം (5500 ഡോളര്‍) വരെ പിഴ ഈടാക്കുമെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
യുഎഇയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെയോ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതരുടെയോ അംഗീകാരമില്ലാത്ത മെഡിക്കല്‍ വിവരങ്ങള്‍ വ്യക്തികള്‍ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. അധികൃതര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ പിഴ ഈടാക്കും. സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് മീഡിയാ ഓഫീസ് അറിയിച്ചത്.
അതേസമയം കൊവിഡ് 19 വൈറസ് ബാധമൂലം ഇതുവരെ 37 പേരാണ് യുഎഇയില്‍ മരിച്ചത്. 6032 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
Discussion about this post