ദുബായ്: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ദുബായിയില്‍ കൂടുതല്‍ നിയന്ത്രണം
ഏര്‍പ്പെടുത്തി. എന്നാല്‍, ഇനി മുതല്‍ മൂന്ന് ദിവസത്തില്‍ ഒരിക്കലേ ഇത്തരം ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി കിട്ടുള്ളൂ. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അഞ്ചു ദിവസത്തിലൊരിക്കലേ അനുമതി ലഭിക്കൂ.
നേരത്തേ, മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ആശുപത്രി, ഫാര്‍മസി, ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാമായിരുന്നു.
പുറത്തിറങ്ങാനുള്ള അനുമതിയ്ക്ക് ദുബായ് പോലീസിന്റെ dxbpermit.gov.ae/home എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കോവിഡ്- 19 പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
Discussion about this post