ഷാര്‍ജ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഷാര്‍ജയിലെ ബജറ്റ് വിമാനകമ്പനിയായ എയര്‍ അറേബ്യ അറിയിച്ചു. അതേസമയം, കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോവിഡ് വ്യാപനത്തിനെതിരായ മുന്‍കരുതലിന്റെ ഭാഗമായി മാസ്‌കും, ഗ്ലൗസും ധരിച്ച് മാത്രമേ യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ. പ്രവാസികളെ തിരിച്ചെത്തിക്കാനും, കാര്‍ഗോ വിതരണത്തിനുമായി സര്‍വീസ് നടത്തണമെന്ന യുഎഇ അധികൃതരുടെ നിര്‍ദേശം പാലിക്കാന്‍ സന്നദ്ധമാണെന്ന് എയര്‍അറേബ്യ അറിയിച്ചു.
ഇന്ത്യയ്ക്ക് പുറമെ, അഫ്ഗാനിസ്താന്‍, ഇറാന്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, സുഡാന്‍, ഈജിപ്ത്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും പൗരന്‍മാരെ കൊണ്ടുപോകാനും കാര്‍ഗോ അയക്കാനും എയര്‍ അറേബ്യ വിമാനങ്ങള്‍ ഈമാസം പറക്കുമെന്നും കമ്പനി അറിയിച്ചു.