ദുബായി: ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ പിടിമുറുക്കിയിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാതെ ആശങ്കയിലാണ് അധികൃതര്‍. കൊറോണ ജീവനുകള്‍ കവര്‍ന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും വലിയ ആശങ്ക ഒരു മുറിയില്‍ ഒന്നിച്ച് കഴിയുന്ന ഗള്‍ഫിലെ ബാച്ച്‌ലര്‍ താമസക്കാര്‍ക്കാണ്.
ഒരു മുറിയിലും മറ്റും തിങ്ങിപ്പാര്‍ക്കുന്നവര്‍ക്ക് സാമൂഹിക അകലം പാലിക്കല്‍ അത്ര എളുപ്പമല്ല. ഇവര്‍ക്കിടയില്‍ രോഗസാധ്യത ഏറുന്നു. ഇത്തരം സാഹചര്യത്തില്‍ എങ്ങനെ പരമാവധി സുരക്ഷിതത്വം പാലിക്കാമെന്ന് വിവരിക്കുകയാണ് ദുബൈയിലെ ഒരുസംഘം ബാച്ച്‌ലര്‍മാര്‍.
‘സ്‌നേഹപൂര്‍വം..’ എന്ന വീഡിയോയിലൂടെ ദുബൈയിലെ ബാച്ച്‌ലര്‍ സംഘം കൊറോണയില്‍ നിന്നും രക്ഷപ്പെടാന്‍ എത്രത്തോളം സുരക്ഷിതത്വം പാലിക്കാമെന്ന് വിവരിക്കുന്നത്. ബര്‍ദുബൈയിലെ കെട്ടിടത്തില്‍ ഒന്നിച്ച് താമസിക്കുന്നവരാണ്
വീഡിയോയില്‍ വേഷമിട്ടിരിക്കുന്നത്.
ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പുവിന്റെ സഹോദരന്‍ കൂടിയായ ഷിഹാബ് ബാപ്പുവാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അനീസ് പി അബ്ബാസിന്റേതാണ് കാമറ. നിര്‍മാണം താജ് വേങ്ങര. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Discussion about this post