റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമ്പോഴും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന രണ്ടരലക്ഷത്തോളം തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നു.
തൊഴിലാളികളെ മാറ്റിപ്പാര്‍ക്കുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളുമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ അറുപതിനായിരത്തോളം സ്‌കൂള്‍ മുറികളാണ് രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നത്.
നിരവധി പേര്‍ ഒന്നിച്ചു കഴിയുന്ന ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെയാണ് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. രണ്ടരലക്ഷം തൊഴിലാളികളെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കാനാണ് പദ്ധതി. ഇതിനായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അറുപതിനായിരം സ്‌കൂള്‍ മുറികള്‍ സജ്ജീകരിച്ചതായി മുന്‍സിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ഖത്താന്‍ പറഞ്ഞു.
3345 സ്‌കൂളുകള്‍ ഇതിനായി ഏറ്റെടുത്ത് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. ഇതോടെ രോഗവ്യാപനം പ്രതീക്ഷിച്ച മേഖല സുരക്ഷിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.ഭാവിയില്‍ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് മുന്നോടിയായി ലേബര്‍ ക്യാമ്പുകളില്‍ ആവശ്യമായ ക്രമീകരണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post