പത്തനംതിട്ട: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പ്രവാസി അമേരിക്കയിൽ മരിച്ചു. പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ആരോഗ്യ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ആറ് മാസത്തിന് മുമ്പ് ഇദ്ദേഹം നാട്ടിൽ വന്ന് പോയിരുന്നു.
അതേസമയം കൊറോണ വൈറസ് ബാധയെത്തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം മരിച്ച വൃദ്ധ ദമ്പതികളുടെ സംസ്കാരം ബുധനാഴ്ച നടക്കും.
Discussion about this post