അബുദാബി: കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. ഇതോടെ വൈറസ് ബാധമൂലം മരിക്കുന്നവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ ഹുസൈനി വാര്‍ത്താസമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം 398 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4521 ആയി ഉയര്‍ന്നു. അതേസമയം 852 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാത്രം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 23,380 പേരുടെ സ്രവങ്ങളാണ് പരിശോധിച്ചത്.
അതേസമയം രാജ്യത്തെ ഭിന്നശേഷിക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമുണ്ടെങ്കില്‍ അവരുടെ വീടുകളിലെത്തി വൈറസ് പരിശോധ നടത്തുന്നതിനുള്ള ദേശീയ പദ്ധതിക്ക് കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തുടക്കം കുറിച്ചിരുന്നു. വൈറസ് വ്യാപനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post