ദുബായ്: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി യുഎഇ നടപ്പാക്കുന്ന വിസാ നിയന്ത്രണം. കൊവിഡ് പടർന്നു പിടിക്കുന്നതിനിടെ വിദേശ രാജ്യങ്ങളിലെ തൊഴിലാളികളുടെ നിയമനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ അടക്കം നിശ്ചിത ശതമാനത്തിലധികം വിദേശികളെ അനുവദിക്കേണ്ടെന്നു യുഎഇ തീരുമാനിച്ചു കഴിഞ്ഞു.
യുഎഇ മന്ത്രാലയവുമായി സഹകരിക്കാത്ത രാജ്യങ്ങളിലെ അധികാരികൾ തമ്മിലുള്ള ധാരണാപത്രം നിർത്തലാക്കുന്നതും ഭാവിയിൽ നിയമനത്തിനായി നിയന്ത്രണങ്ങളോ വിസാ ക്വാട്ടകളോ ഏർപ്പെടുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും യുഎഇ അറിയിച്ചു. ഇക്കാര്യങ്ങൾ കൊവിഡ് പരിഹരിക്കപ്പെട്ടതിന് ശേഷം നടപ്പിലാക്കാനാണ് യുഎഇ തീരുമാനിച്ചിട്ടുള്ളത്.
അതേസമയം, ഈ തീരുമാനം ഇന്ത്യക്കാർ അടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും. കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടു പോകാൻ നടപടി സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെയാണ് നടപടി സ്വീകരിക്കുക. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രവാസികളെ തിരിച്ചു വിളിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വസമ്മതിച്ചതിനെ തുടർന്നാണ് നീക്കം.
പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു വിളിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ രോഗമില്ലാത്തവരെ ഇന്ത്യയിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡർ അഹമ്മദ് അൽബാനി അറിയിച്ചിരുന്നു. വിവിധ കാരണങ്ങൾ കൊണ്ട് യുഎഇയിൽ കുടുങ്ങിയവരെ തുടങ്ങിയവരെ നാട്ടിലേക്ക് അയക്കാൻ പ്രത്യേക വിമാനം അയക്കണമെന്നും യുഎഇ അറിയിച്ചിരുന്നു.
യൂറോപ്യൻ രാജ്യങ്ങളടക്കം ഇതിനോടകം തന്നെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയി. എന്നാൽ ഇന്ത്യ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ല.
Discussion about this post