ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. ഇന്നലെ രണ്ട് പേരാണ് വൈറസ് ബാധമൂലം യുഎഇയില്‍ മരിച്ചത്. ഇന്നലെ മാത്രം പുതുതായി 387 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 4123 ആയി ഉയര്‍ന്നു.
അതേസമയം കഴിഞ്ഞ ദിവസം 92 പേര് കൂടി സുഖം പ്രാപിച്ചതോടെ യുഎഇയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 680 ആയി. 22,000 പേരില്‍ കൂടി കൊവിഡ് 19 പരിശോധന നടത്തിയതായി യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍പരമായ കരാറുകള്‍ പുനഃപരിശോധിക്കുമെന്നും എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പഠിക്കുമെന്നും മനുഷ്യവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ഇത്തരം രാജ്യങ്ങളുമായി തൊഴില്‍സംബന്ധിയായ ധാരണാപത്രങ്ങള്‍ റദ്ദാക്കുന്നതും ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടിളാണ് യുഎഇ ആലോചിക്കുന്നത്. സ്വന്തം പൗരന്മാരെ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യ പ്രവാസികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ എമിറേറ്റ്സ്, ഫ്ളൈ ദുബായ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ പ്രത്യേകം വിമാനസര്‍വീസുകളടക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യ അനുമതി നല്കാത്തതിനാല് പിന്നീട് അവ റദ്ദാക്കുകയായിരുന്നു.
Discussion about this post