കൊവിഡ് 19; വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബായിയില്‍ മരിച്ചു

ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബായിയില്‍ മരിച്ചു. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി പ്രദീപ് സാഗര്‍(41) ആണ് മരിച്ചത്. ശ്വാസംമുട്ടല്‍, പനി, ചുമ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ദുബായിയില്‍ തന്നെ സംസ്‌കരിക്കും. എട്ട് വര്‍ഷമായി ദുബായിയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രദീപ്.

യുഎഇയില്‍ ഇതുവരെ മൂന്ന് മലയാളികളാണ് വൈറസ് ബാധമൂലം മരിച്ചത്. സൗദി അറേബ്യയിലും വൈറസ് ബാധമൂലം രണ്ട് മലയാളികള്‍ മരിച്ചിരുന്നു. ഇതോടെ വൈറസ് ബാധമൂലം ഗള്‍ഫില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം അഞ്ചായി.

അതേസമയം കുവൈത്തില്‍ 45 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി വര്‍ധിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Exit mobile version