കുവൈത്ത് സിറ്റി: കുവൈത്തില്‍ 45 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 679 ആയി വര്‍ദ്ധിച്ചു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച 80 പേര്‍ക്കാണ് പുതുതായി കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 45 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1234 ആയി.
പുതിയ രോഗികളില്‍ ല്‍ 42 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 71 പേര്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്. മൂന്നു ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ നിന്നെത്തിയ കുവൈത്ത് പൗരനും ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഇതുവരെ ഒരു കൊവിഡ് മരണം മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1091 പേരാണ് ചികിത്സയിലുള്ളത്. 142 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. ഇതില്‍ പത്തു രോഗികളുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post