കുവൈറ്റ് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് മാത്രം 104 ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634 ആയി ഉയര്‍ന്നു.
ഇന്ന് രാജ്യത്ത് ആകെ 161 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1154 ആയി. പുതിയ രോഗികളില്‍ 101 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 121 പേര്‍ നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.
ഈജിപ്തില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാരിയടക്കം 31 പേര്‍ യാത്രാ ഹിസ്റ്ററി ഉള്ളവരാണ്. അതെസമയം രണ്ടു ഇന്ത്യക്കാര്‍, കുവൈത്ത്, ബള്‍ഗേറിയ, ഈജിപ്ത്, ഫിലിപ്പൈന്‍സ് പൗരന്മാര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.
അതെസമയം, ഇതുവരെ കൊവിഡ് ബാധിച്ച് ഒരാള്‍ മാത്രമാണ് രാജ്യത്ത് മരിച്ചത്. രാജ്യത്ത് 133 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1020 പേര്‍ ചികിത്സയിലുണ്ട്. 26 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
അതേസമയം വിദേശികളില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചു കഴിഞ്ഞ ദിവസം ക്യാബിനറ്റിന്റെ അടിയന്തിര യോഗം ചര്‍ച്ച ചെയ്തിരുന്നു.
Discussion about this post