മസ്ക്കറ്റ്: ഒമാനില്‍ 38 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 457 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ നിലവില്‍ രോഗം ബാധിച്ച 109 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ബാക്കി 346 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഒമാനില്‍ ഇതുവരെ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അതിനിടെ ഒമാനിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മസ്കത്ത് ഗവര്‍ണറേറ്റില്‍ നാളെ മുതല്‍ നിലവില്‍ വരും. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയാണ് ലോക്ക് ഡണ്‍ നടപ്പില്‍ വരുത്തുന്നത്.
Discussion about this post