ദോഹ: ഖത്തറില്‍ 153 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2210 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി വിദേശത്ത് നിന്ന് ഖത്തറിലേക്കെത്തിയവര്, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, വിദേശി തൊഴിലാളികള്‍ എന്നിവരിലാണ് പുതുതായി രോഗം കണ്ടെത്തിയത്.
ഖത്തറില്‍ ഇത് വരെ ആറ് പേരാണ് മരിച്ചത്. ഇന്നലെ രണ്ട് പേര് മരിച്ചിരുന്നു. അതെസമയം 28 പേര്‍ക്ക് കൂടി രോഗമുക്തി നേടി. ഇതോടെ ഖത്തറില്‍ രോഗം ഭേദമായവരുടെ എണ്ണം 178 ആയി. രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
Discussion about this post