കൊവിഡ്; സൗദിയില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

റിയാദ്:ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് പടര്‍ന്നുപിടിച്ച് ജീവന്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാനാണ് ഉത്തരവ്.

മലയാളികളടക്കം നിരവധി പേര്‍ സാമ്പത്തിക കേസുകളില്‍ ജയിലിലുണ്ട്. രാജ്യത്തെ ജയിലുകള്‍ സാമ്പത്തിക കുറ്റങ്ങളുടെ ഭാഗമായി തടവില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു. ഇവരുടെ കേസുകളില്‍ കോടതി ഉത്തരവിറക്കരുതെന്നും പുതിയ സാഹചര്യത്തില്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനം ജാമ്യം നിന്ന് കുടുങ്ങിയവരടക്കം എല്ലാവര്‍ക്കും ആശ്വാസമാകും. ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും ശക്തമാക്കുമ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത സാഹചര്യമാണ്.

കഴിഞ്ഞദിവസം യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 12 ആയി. 283 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് 19 ബാധിതരുടെ എണ്ണം എണ്ണം 2359 ആയി ഉയര്‍ന്നു.

Exit mobile version