ദോഹ: ഉപരോധവും ഒറ്റപ്പെടുത്തലും തളര്‍ത്തിയില്ല, കുവൈറ്റ് മുന്നോട്ട് തന്നെ. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നെന്ന സൗദി അടക്കമുള്ള രാജ്യങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് ഖത്തറിനെതിരെ അറബ് ലോകം ഉപരോധമേര്‍പ്പെടുത്തിയത്. എന്നാല്‍ ഏറ്റവും സുരക്ഷിതമായ അറബ് രാജ്യമെന്ന ഖ്യാതി തേടിയെത്തിയതോടെ അറബ് രാജ്യങ്ങള്‍ക്കിടയില്‍ തിളങ്ങുകയാണ് ഖത്തര്‍ വീണ്ടും.
ജനങ്ങളുടെ ക്ഷേമത്തിന് ഭരണാധികാരികള്‍ ചെയ്യുന്ന പ്രവൃത്തികളും മറ്റുമാണ് ആഗോള സമാധാന സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഖത്തറിനെ മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. സന്ദര്‍ശകരോടും അന്യദേശ തൊഴിലാളികളോടും മികച്ച രീതിയില്‍ ഇടപെടാറുള്ള ഖത്തര്‍ സുരക്ഷയില്‍ ലോകത്ത് മുപ്പതാം സ്ഥാനത്താണ്.
നിരവധി പ്രതികൂല വിഷയങ്ങള്‍ക്കിടയിലും ഈ അവസ്ഥ നിലനിര്‍ത്താന്‍ കഴിയുന്നത് അഭിമാനാര്‍ഹമാണെന്ന് ഖത്തര്‍ പൊതുസുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ നിരക്ക് പരമാവധി കുറച്ചുകൊണ്ടു വരാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഉപരോധമേല്‍പ്പിച്ച വലിയ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ ജനതയ്ക്ക് സമാധാനവും ശാന്തിയും ഉറപ്പു വരുത്താന്‍ ഭരണകൂടത്തിന് കഴിയുന്നുണ്ട്. ലോകകപ്പ് ഫുട്ബോളിനായി രാജ്യമൊരുങ്ങുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിത്തന്നെ മുന്നോട്ടു പോകും. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സമവായത്തോടെയുള്ള ചര്‍ച്ചകളാണ് ആവശ്യമെന്ന് ജാസിം അല്‍ ഖുലൈഫി പറഞ്ഞു.
അതേസമയം, ലോകകപ്പ് വേദി നിര്‍മ്മാണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഖത്തര്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ ലോകകപ്പ് നടത്തുമെന്ന് ഉറപ്പാണെന്നും ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post