റിയാദ്: പെയിന്റിങ് ജോലിയ്ക്കിടെ വൈദ്യുതാഘാതമേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കടയ്ക്കല്‍ ചിതറ വളവുപച്ച മഹാദേവര്‍ കുന്ന് സ്വദേശി പ്ലാവിള വീട്ടില്‍ ഹുസൈനാണ് (48) മരിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്ററകലെ മജ്മഅയില് സ്പോണ്‍സറുടെ വീട്ടില്‍ പെയിന്റിങ് ജോലി ചെയ്യുമ്പോഴാണ് ഇയാള്‍ക്ക് വൈദ്യുതാഘാതമേറ്റത്.
അപകടത്തെ തുടര്‍ന്ന് ഇയാളെ റിയാദ് ബദീഅയിലെ കിങ് സല്മാന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഇയാള്‍ മരിച്ചത്. ഭാര്യ: ജാസിയ. മക്കള്‍: ഷഫിന്‍ ഷാ, മുഹമ്മദ് ഷാ, ഷെഫിന ഫാത്തിമ. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കാനാണ് തീരുമാനം.
Discussion about this post