മസ്കറ്റ്: ഒമാനില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇന്ന് നാല്പത് പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ഇതോടെ ഒമാനിലെ വൈറസ് ബാധിതരുടെ എണ്ണം 371 ആയി ഉയര്‍ന്നു.
അതേസമയം ഒമാനില്‍ 67 പേര് രോഗമുക്തരായി. രണ്ട് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം സുപ്രീം കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പ്രകാരം എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നുമാണ് അധികൃതര്‍ അറിയിച്ചത്.
അതേസമയം ആഗോളതലത്തില്‍ ഇതുവരെ 13.46 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 74702 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post